ആർട്ടെമിസ് II സംഘത്തെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തിയ നാലു പേരെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യൻ സമയം പുലർച്ചെ 5:37 ഓടെയാണ് സംഘം സഞ്ചരിച്ച ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത് . ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത് സോഷ്യലിലൂടെ ആണ് യു.എസ് പ്രസിഡന്റ് സംഘത്തെ അഭിനന്ദിച്ചത് .

ആർട്ടെമിസ് സംഘം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തമാക്കി. ചന്ദ്രന്റെ ഇതുവരെയും മനുഷ്യൻ കാണാത്ത വിദൂര വശങ്ങൾ കാണാനും ബഹിരാകാശത്തുനിന്നും പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാനും ഇവർക്ക് സാധിച്ചു . അതോടൊപ്പം യാത്രക്കിടയിൽ ചന്ദ്രനിലെ രണ്ടു ഗർത്തങ്ങൾക്ക് തങ്ങളുടെ പേടകത്തിന്റെയും വൈസ്മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാനും ഇവർ അനുമതി തേടിയതും ശ്രദ്ധേയമായി .

Leave a Reply

Your email address will not be published. Required fields are marked *