മസ്കറ്റ്: ഒമാനിൽ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഫാർമസികൾ ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ‘ധമാനി’യുമായി ഇലക്ട്രോണിക് ലിങ്കിങ് പൂർത്തിയാക്കണം. ജൂലൈ 15-നകം ഇലക്ട്രോണിക് ലിങ്കിംഗ് പൂർത്തിയാക്കണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് നിർദ്ദേശിച്ചത്. ആരോഗ്യ ഇൻഷുറൻസ് സേവനദാതാക്കൾ പോളിസി പുറത്തിറക്കുന്ന തീയതി മുതൽ അതിന്റെ കാലാവധി അവസാനിക്കുന്നതു വരെ എല്ലാ ആരോഗ്യ ഇൻഷുറൻസ് ഇടപാടുകളും വിവര കൈമാറ്റങ്ങളും പ്ലാറ്റ്ഫോം വഴിയാണ് നടത്തേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ഇടപാടുകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി നിർധിഷ്ട സമയത്തിനകം പൂർത്തിയാക്കണമെന്നും. പൂർത്തിയാക്കാത്ത പക്ഷം ഫാർമസികളിൽ ഇൻഷുറൻസ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഫർമസികൾ ധമാനിയുമായി ലിങ്ക് ചെയ്യണമെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി
