വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങൾ മൂലം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ വിമാന സർവീസുകൾ പാനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരുതരത്തിലുമുള്ള ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഒപ്പം തന്നെ വ്യാജ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം പരിശോധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ എല്ലാ പുതിയ വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *