ന്യൂഡൽഹി : ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് കനത്ത തിരിച്ചടി. പാർട്ടിയുടെ ആറ് എംപിമാർ ശിവസേനയുടെ ഏകനാഥ് ഷിൻഡെ പക്ഷത്തിൽ ചേർന്നു . ലോക്സഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഇതോടെ കരുത്ത് വർധിച്ചു. മഹാരാഷ്ട്രയിൽ ഷിൻഡെ-ബിജെപി സഖ്യസർക്കാരിനും പുതിയ മാറ്റം നേട്ടമാകും. പ്രതിപക്ഷ പാർട്ടികൾ ഓരോന്നായി ഇല്ലാതാക്കുന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ കാഴ്ച. ദിവസങ്ങളായി ശിവസേനയിൽ വിമതസ്വരം ശക്തമാണ്. എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇത് തടയാൻ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ ആകെ മൂന്ന് എംപിമാരാണ് പങ്കെടുത്തത്. മിക്ക എംപിമാരും കളംമാറുമെന്ന സൂചനയായിരുന്നു ഇത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഷിൻഡെയുടെ സ്വാധീനം വർധിക്കുന്നു എന്നതാണ് പുതിയ മാറ്റം. ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന്റെ തകർച്ച പൂർണമാകുകയാണ്. നേരത്തെ ഒറ്റക്കെട്ടായിരുന്ന ശിവസേന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രണ്ടായത്. ഷിൻഡെ പക്ഷം ബിജെപിയുമായി സഖ്യം ചേർന്നു. ഉദ്ധവ് പക്ഷം കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.
ഇനി BJPക്ക് കരുത്ത് കൂടും
