കൊച്ചി : രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതവും ബ്രിട്ടീഷ് ഭരണകാലത്ത് ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന, ആർ മാധവൻ നായകനായ ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിന്റെ മലയാളം മ്യൂസിക് ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ വെച്ച് നടന്നു. ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ സത്യരാജ്, ദുഷാര വിജയൻ, വിജയ് യേശുദാസ്, സംവിധായകൻ കൃഷ്ണ കുമാർ, സിനിമട്ടോഗ്രാഫർ അരവിന്ദ് കെ എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് മേനോൻ, നിത്യ മാമൻ, ഷഫ്ന, ശിഖ സന്തോഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർമ്മാതാക്കളായ ഡോ. വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു. സംഗീതാസ്വാദകരും സിനിമാപ്രേമികളും വലിയ ആവേശത്തോടെയാണ് പരിപാടിയെ സ്വീകരിച്ചത്. ചടങ്ങിൽ ചിത്രത്തിൻ്റെ മലയാളം ട്രെയ്ലർ പ്രദർശിപ്പിക്കുകയും, ഗാനങ്ങൾ പ്രേക്ഷകർക്കായി അവതരിപ്പിക്കുകയും ചെയ്തു.
എഡിസൺ ഓഫ് ഇന്ത്യ’യുടെ മലയാളം മ്യൂസിക് ലോഞ്ച് ലുലു മാളിൽ നടന്നു
