കൊച്ചി : വിസ്മയ മോഹൻലാലിനെതിരെ ഉയരുന്ന സൈബർ ആക്ഷേപങ്ങളിൽ തുറന്നടിച്ച് നടി സരിത ബാലകൃഷ്ണൻ. അവൾ അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാമറയ്ക്ക് മുന്നിൽ അവളുടെ ഉള്ളിലെ സകല സന്തോഷവും പരിഭ്രമവും അങ്ങനെ തന്നെ തുറന്നുകാട്ടിയതാണ് ഇവിടെ ചിലർക്ക് ‘ദേശീയ അപരാധം’ എന്നും മറ്റുള്ളവരുടെ ആത്മവിശ്വാസം തകർത്ത് സ്വയം വിജയികളാണെന്ന് കരുതുന്ന അല്പന്മാർക്ക് മുന്നിൽ, സ്വന്തം ശൈലിയിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന വിസ്മയയ്ക്ക് തന്നെയാണ് കയ്യടിയെന്നും സരിത കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. മറ്റുള്ളവരുടെ വീട്ടിലെ പെൺകുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ വന്നാൽ പെണ്ണെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യനെന്ന മര്യാദ പോലും കൊടുക്കാതെ തെറിവിളിക്കുന്ന ഈ ‘ബോധമുള്ള പൗരന്മാർക്ക്’ വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ? “അവൾക്ക് അഭിനയിക്കാൻ അറിയില്ല, പടം പൊട്ടും” എന്ന് സിനിമ കാണുന്നതിന് മുന്നേ ജാതകം എഴുതുന്ന ഈ ജോത്സ്യന്മാരെ നമ്മൾ മ്യൂസിയത്തിൽ വെച്ച് സംരക്ഷിക്കേണ്ടതാണ്. സോഷ്യൽ മീഡിയ ആൾക്കൂട്ട ആക്രമണങ്ങളെ വലിച്ച് താഴെയിട്ട്, വിസ്മയയുടെ ‘തുടക്കം’ തിയേറ്ററുകളിൽ തന്നെ തകർക്കട്ടെ! മുന്നോട്ട് പോകൂ വിസ്മയ… ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കമെന്ന് സരിത ബാലകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു.
മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ?
