ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ നിലവിൽ ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി. ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിൽ വാഹനം ആക്രമിച്ച 3 പ്രതികളും ഉൾപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *