ആപ്പിളിനെ നേരിടാൻ സാംസങ്; ഗാലക്‌സി ഫോൾഡ് 8 വരുന്നു

മുംബെെ: സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ സാംസങ് ഒരുങ്ങുന്നു. ഇത്തവണ വെറുമൊരു ഫോണല്ല, വിപണിയെ അമ്പരപ്പിക്കാൻ പുതിയൊരു ‘വൈഡ്’ വിസ്മയവുമായാണ് സാംസങ്ങിന്റെ വരവ്.

വരാനിരിക്കുന്ന ‘ഗാലക്‌സി അൺപാക്ക്ഡ്’ ഇവന്റിൽ വച്ച് ഗാലക്‌സി Galaxy Z Fold 8-നൊപ്പം കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേയോട് കൂടിയ ‘വൈഡ്’ മോഡലും കമ്പനി അവതരിപ്പിക്കും. ലണ്ടനിൽ വച്ച് ജൂലൈ 22-നാണ് ഈ മെഗാ ലോഞ്ച് നടക്കുക.

ഫോൾഡബിൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. സാംസങ്ങിന്റെ ഐക്കണിക് ‘എസ് പെൻ’ സൗകര്യം ഈ പുതിയ മോഡലുകളിലും സജീവമായിരിക്കും. ഫോണിൽ വരയ്ക്കാനും എഴുതാനും പ്രൊഫഷണൽ ജോലികൾ ചെയ്യാനും ഇത് കൂടുതൽ എളുപ്പമാകും.

ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലെത്തുന്നതിന് മുമ്പേ തന്നെ വിപണി പിടിച്ചെടുക്കാനാണ് സാംസങ്ങിന്റെ നീക്കം. ആപ്പിളിനൊപ്പം തന്നെ ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും നേരിടാൻ പുതിയ ഡിസൈനിലൂടെയും ഫീച്ചറുകളിലൂടെയും സാംസങ്ങിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ എസ് 26 സീരീസിന്റെ വൻ വിജയത്തിന് പിന്നാലെയാണ് സാംസങ് ഈ പുതിയ നീക്കം നടത്തുന്നത്. പുതിയ ഫോണുകൾക്കൊപ്പം ഗാലക്‌സി വാച്ചിന്റെ പുത്തൻ മോഡലുകളും അന്നേദിവസം പുറത്തിറങ്ങിയേക്കും. കഴിഞ്ഞ തവണ ന്യൂയോർക്കായിരുന്നെങ്കിൽ ഇത്തവണ വേദിയാകുന്നത് ലണ്ടനാണ്. ജൂലൈ 22-ന് ടെക് ലോകം ഉറ്റുനോക്കുന്ന ആ വലിയ മാറ്റം നമുക്ക് കാത്തിരുന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *