ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. തൊഴിൽ വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രശോഭ് വത്സനെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർജാമ്യം നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലക്കാട് എത്തി ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുട‍‌ർന്ന് സാധാരണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജോലി വാഗ്ദാനംചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് പരാതിയിൽ പറയുന്നത്. പാലക്കാട് ടൗൺ സൗത്ത് പോലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടും പെൺകുട്ടി പരാതി നൽകിയിരുന്നു. ബലാത്സംഗം എസ്.സി., എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *