തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. മാത്രമല്ല, ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേർന്നു. ഡോ. എ ജയതിലക് ഇന്ന് വിരമിക്കുന്നത് കണക്കിലെടുത്താണ് നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്ന് ചേർന്നത്. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ആശംസകൾ നേർന്നു.
Related Posts
പെരുമ്പാവൂരില്‍ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പെരുമ്പാവൂരില്‍ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഋതിക് സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ…
കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട്…
ഗണേഷ് NSS നെ തകർക്കാൻ ശ്രമിപ്പിക്കുന്നു?
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ…
