റിയാദ്: മലേഷ്യയിലെ സ്കൂൾ വിദ്യാർഥികൾ ഇനി ദുബൈയിലെ ഒരു മലയാളി കലാകാരനെ കുറിച്ച് വായിച്ച് പഠിക്കും. ഡൂഡിൽ ചിത്രകാരനായ തിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥനാണ് മലേഷ്യയിലെ സ്കൂൾ പാഠപുസ്തകത്തിൽ ഇടം നേടിയത്. മലേഷ്യൻ ദേശീയ സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയാണ് മലയാളി കലാകാരനായ സിജിൻ ഗോപിനാഥനെയും അദ്ദേഹത്തിന്റെ രചനാരീതിയെയും കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചത്. അടുത്ത അധ്യയനവർഷം മുതൽ മലേഷ്യൻ സ്കൂളുകളിലെ കലാപഠന പാഠപുസ്തത്തിൽ സിജിനും അദ്ദേഹത്തിന്റെ ചിത്രങ്ങളുമുണ്ടാകും. ഡൂഡിൾ ചിത്രരചനാ രീതിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ദുബൈയിലെ കലാകാരനാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സിജിൻ ഗോപിനാഥ്. സിജിന്റെ രചനാരീതിയെയും ആശയങ്ങളെയും പുതുതലമുറക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മലേഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.കലാകാരൻ എന്ന നിലയിൽ മലേഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റേത് വലിയ അംഗീകാരമാണെന്ന് സിജിൻ വിലയിരുത്തുന്നു.
മലേഷ്യയിലെ സ്കൂൾ വിദ്യാർഥികൾ ഇനി ദുബൈയിലെ ഒരു മലയാളി കലാകാരനെ കുറിച്ച് വായിച്ച് പഠിക്കും
