രോ​ഗക്കിടക്കയിൽ നിന്നും രേണു സുധി

കൊച്ചി : കഴി‍ഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിട്ട വ്യക്തിയാണ് രേണു സുധി. ഇന്ന് അവർക്ക് വേണ്ടി നിരവധി പേരാണ് പ്രാർത്ഥനകളും ആശ്വാസവാക്കുകളുമായി രം​ഗത്ത് എത്തുന്നത്. ഒരുകാലത്ത് രേണുവിനെ പരിഹസിച്ചവർ തന്നെയാണ് ഇക്കൂട്ടത്തിലേറെയും എന്നതിൽ തർക്കമില്ല. കാൻസറിനോടുള്ള പോരാട്ടത്തിനിടയിൽ ലഭിക്കുന്ന അവസരങ്ങളിൽ രേണു സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. വീഡിയോകളും അവർ പങ്കിടുന്നുണ്ട്. ഇപ്പോഴിതാ രോ​ഗം ഭേതമായി താൻ തിരിച്ചുവരുമ്പോൾ ഒരേയൊരു ആ​ഗ്രഹമുണ്ടെന്ന് പറയുകയാണ് രേണു സുധി. ദൈവത്തിന്റെ സാക്ഷിയാകാനാണ് ആ​ഗ്രമെന്നും താൻ സുവിശേഷക ആകുമെന്നും രേണു സുധി പറയുന്നു. വീട്ടുകാരുടേയും തന്നെ സ്നേഹിക്കുന്നവരുടേയും പ്രാർത്ഥനകൾ ഉണ്ടെങ്കിൽ താൻ തിരിച്ച് വരുമെന്നും സാക്ഷ്യം പറയുമെന്നും രേണു പറയുന്നു. ഗുണം ചെയ്തില്ലെങ്കിലും ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കണമെന്നും രേണു ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാന്നലുടെയാണ് രേണുസുധി ഈകാര്യങ്ങൾ പറഞ്ഞത് . കോട്ടയം മെഡിക്കൽ കോളേജിലാണ് രേണുവിന്റെ ചികിത്സ നടക്കുന്നത്. രണ്ടാമത്തെ കീമോ ജൂലൈയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *