എംബാപ്പെ അല്ല, ഫ്രഞ്ച് ടീമിലെ മൂല്യമേറിയ താരം മറ്റൊരാള്‍

പാരീസ്: സ്വീഡനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചത് കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളാണെങ്കിലും, ടീമിന്റെ യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡ് ബയേണ്‍ മ്യൂണിക്ക് താരം മൈക്കല്‍ ഒലീസെയാണെന്ന അഭിപ്രായവുമായി ഇതിഹാസ താരം തിയറി ഹെന്റി. നോക്കൗട്ടില്‍ സ്വീഡനെതിരെ 3-0ത്തിന് ഫ്രാന്‍സ് വിജയിച്ച മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെന്റിയുടെ വാക്കുകള്‍… ‘എംബാപ്പെ തന്നെയായിരിക്കും എപ്പോഴും ഏറ്റവും മൂല്യമുള്ള താരം. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കല്‍ ഒലീസെയാണ്.’ ഹെന്റി പറഞ്ഞു. താന്‍ ഫ്രഞ്ച് അണ്ടര്‍ 21 ടീമിനെ പരിശീലിപ്പിച്ചിരുന്ന കാലത്ത് ഒലീസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, 24-കാരന്റെ കളിരീതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. പന്തിലുള്ള ഒലീസിന്റെ നിയന്ത്രണവും കളിയിലെ വേഗതയും മറ്റേതൊരു താരത്തേക്കാളും മികച്ചതാണെന്നും ഹെന്റി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *