മസ്കത്ത്: വീടുകൾക്ക് പുറത്ത് കാർ പാർക്കിങ് ഷെഡുകളോ മറ്റ് തണൽക്കുടകളോ നിർമിക്കാൻ പദ്ധതിയിടുന്ന വീട്ടുടമകൾ, ജോലി ആരംഭിക്കുന്നതിന് മുമ്പ് മസ്കത്ത് മുൻസിപ്പാലിറ്റിയിൽ നിന്ന് നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തണൽ ഷെഡുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി പൊതുജനങ്ങൾക്ക് മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് മുൻസിപ്പാലിറ്റി ഓർമിപ്പിച്ചു. അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഘട്ടം തിരിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ മുൻസിപ്പാലിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, പൊതുജന ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായി മുൻസിപ്പാലിറ്റി നൽകിയിട്ടുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തും ഈ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കത്ത് മുനിസിപ്പാലിറ്റി പാർക്കിങ് ഷെഡ് നിർമിക്കാനൊരുങ്ങുന്നോ?
