ലോകകപ്പ് കലാശപ്പോരാട്ടം; ആവേശം കൂട്ടാന്‍ ജസ്റ്റിന്‍ ബീബർ എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ആവേശം കൂട്ടാന്‍ ആഗോള പോപ്പ് താരം ജസ്റ്റിന്‍ ബീബറും എത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ഇടവേളയില്‍ അരങ്ങേറുന്ന, ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ‘ഹാഫ് ടൈം ഷോ’യിലാണ് ജസ്റ്റിന്‍ ബീബറും അണിനിരക്കുക. ജൂലൈ 19-നാണ് ലോകം കാത്തിരിക്കുന്ന ഈ കലാശപ്പോരാട്ടവും സംഗീതവിരുന്നും നടക്കുക. ലോകപ്രശസ്ത താരങ്ങളായ മഡോണ, ഷക്കീര, കൊറിയന്‍ പോപ്പ് ഗ്രൂപ്പായ ബിടിഎസ് എന്നിവര്‍ക്കൊപ്പമായിരിക്കും കനേഡിയന്‍ താരം ജസ്റ്റിന്‍ ബീബര്‍ സഹഗായകനായി എത്തുക.

11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഷോയില്‍ നൈജീരിയന്‍ സംഗീതജ്ഞന്‍ ബര്‍ണ ബോയ്, വെനിസ്വേലയിലെ ഗുസ്താവോ ദുദാമല്‍, കോള്‍ഡ്‌പ്ലേ ബാന്‍ഡിനൊപ്പമുള്ള ‘പിഎസ് 22 കോറസ്’, കുട്ടികളുടെ ജനപ്രിയ പ്രോഗ്രാമായ ‘സെസെമി സ്ട്രീറ്റ്’ മപ്പറ്റ്‌സ് എന്നിവരും പങ്കെടുക്കും. ‘ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ എജ്യുക്കേഷന്‍ ഫണ്ടിന്റെ’ ധനസമാഹരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 100 ദശലക്ഷം ഡോളര്‍ സമാഹരിക്കുകയാണ് ഈ ഷോയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി ലോകകപ്പ് മത്സരങ്ങളുടെ ഓരോ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും ഒരു ഡോളര്‍ വീതം ഈ ഫണ്ടിലേക്ക് മാറ്റിവെക്കുന്നുണ്ട്. ഇതിനോടകം തന്നെ 50 ദശലക്ഷത്തിലധികം ഡോളര്‍ ഈ ഇനത്തില്‍ സമാഹരിച്ചു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങിയ കൊളംബിയന്‍ താരം ഷക്കീരയും ബര്‍ണ ബോയും വീണ്ടും ഈ വേദിയില്‍ ഒന്നിക്കും. ജൂണ്‍ 11-ന് ലോകകപ്പ് ആരംഭിച്ചത് മുതല്‍ ഇവരുടെ ആഗോള ഹിറ്റ് ഗാനമായ ‘ദായ് ദായ്’ മ്യൂസിക് ചാര്‍ട്ടുകളിലും സ്റ്റേഡിയങ്ങളിലും തരംഗമാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News