ജിദ്ദ: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ നേട്ടം കൈവരിച്ച് മദീന. ടൂറിസം താമസ സൗകര്യങ്ങളുടെ ഒക്ക്യുപൻസി നിരക്കിലാണ് നഗരം ഒന്നാം സ്ഥാനത്തെത്തിയത്. 2026 ലെ ആദ്യ പാദത്തിൽ 82 ശതമാനം ഒക്ക്യുപൻസി നിരക്കോടെയാണ് നേട്ടം സ്വന്തമാക്കിയത്. 59.8 ശതമാനവുമായി മക്കയും, 59.2 ശതമാനവുമായി ജിദ്ദയും, 55.7 ശതമാനവുമായി റിയാദുമാണ് മദീനക്ക് പിന്നിലുള്ളത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, ലഭ്യമായ ഓരോ ഹോട്ടൽ റൂമിൽ നിന്നും ശരാശരി 372 റിയാൽ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, ഒരു മുറിയുടെ ശരാശരി ദിവസ വാടക 453 റിയാൽ ആയിരുന്നു. അതേസമയം, ഔദ്യോഗിക ലൈസൻസുള്ള 76,907 ഹോട്ടൽ മുറികളുമായി മദീന പ്രവിശ്യ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അതോടൊപ്പം, 2026-ന്റെ ആദ്യ പാദത്തിൽ സൗദിയിൽ അനുവദിച്ച പുതിയ ടൂറിസം ലൈസൻസുകളിൽ 17 ശതമാനവും മദീനയിലാണ്. 65 താമസസൗകര്യങ്ങൾ, 37 ഹോട്ടലുകൾ, 28 അപ്പാർട്ട്മെന്റുകൾ എന്നിവക്കാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
2026 ന്റെ ആദ്യ പാദം; ഹോസ്പിറ്റാലിറ്റി മേഖലയിൽ 82% ഒക്യുപൻസി നിരക്കുമായി മദീന നഗരം
