ഡൽഹി: ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്. ടാങ്കറുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇറാനാണ് വെടിവെച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.
ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്നും ഇനിയൊരിക്കലും ഹോർമുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നത് വാഗ്ദാന ലംഘനമാണെന്നാണ് ഇറാന്റെ ആരോപണം.
