2026 ഫിഫ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ലോകകിരീടത്തിനായി കൊമ്പ് കോർക്കാനിറങ്ങുകയാണ് അർജന്റീനയും സ്പെയിനും.
ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി – ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്.
ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു സമനിലയോ തോൽവിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവുകളാണ് അർജന്റീനയുടെ വിജയങ്ങളിൽ നിർണായകമായത്.
ഗോളടിച്ചും ഗോൾ അടിപ്പിച്ചും അർജന്റീനയുടെ ഇതിഹാസ താരമായ മെസിയും കളികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആവേശവും പോരാട്ടവീര്യവുമാണ് അർജന്റീനയുടെലോകകപ്പിലെ ശൈലിയെങ്കിൽ നിയന്ത്രണവും കൃത്യതയുമാണ് സ്പെയിനിന്റെ കരുത്ത്. ഇനി കലാശപ്പോരിൽ സാക്ഷാൽ ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ കിരീടം ചൂടുന്നത് ആരാണെന്നാണ് കാത്തിരുന്ന് കാണേണ്ടത്
