തിരുവനന്തപുരം : കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല, താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും കാണാൻ വരുന്നവരോട് വരേണ്ടെന്നു പറയാനാവില്ലെന്നും വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഒഴിവാക്കി ആർ.എസ്.എസ്. നേതാക്കളെ മാസ്‌കറ്റ് ഹോട്ടലിൽ ഒളിച്ചു കണ്ടതുപോലെയല്ല, ഹിന്ദു ഐക്യവേദിയുടെ രണ്ടു നേതാക്കളെ ഓഫീസിൽ കണ്ടത്. അവരിൽ രണ്ടുപേർ തന്നെ നിരന്തരം വിമർശിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന വിമർശനത്തിന് പത്രസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സതീശൻ. സർക്കാരിനെതിരേ സമരംനടത്തുന്ന സി.പി.എം. അനുകൂലസംഘടനയായ എൻ.ജി.ഒ. യൂണിയൻ, ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, കെ.എസ്.ടി.എ. നേതാക്കളും വന്നുകണ്ടിരുന്നു. മണ്ഡലത്തിലെ ചില കാര്യങ്ങൾ പറയാൻ ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖറും സന്ദർശിച്ചു. തുഷാർ വെള്ളാപ്പള്ളി ആലുവയിലെ വീട്ടിൽ അഭിനന്ദിക്കാനെത്തി. ബിഷപ്പുമാരും മതപുരോഹിതരും തന്നെ കാണാൻ എത്തുന്നു. ഏതെങ്കിലും വിഭാഗങ്ങളിലുള്ളവർ കാണാൻ വരേണ്ടെന്നു പറയുന്നതെങ്ങനെഎന്നും മുഖ്യമന്ത്രി ചോദിച്ചു.
VD യുടെ ഓഫീസിൽ സംഘപരിവാർ എന്തിന്?
