സമരംചെയ്ത വിദ്യാർഥികൾക്ക് ഭീഷണി, പോലീസുകാരനെ സസ്പെൻഡ് ചെയ്തു

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്. ഡൽഹിയിൽ സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം വ്യാപിച്ചിരുന്നു. മുംബൈയിലും വിദ്യാർഥികൾ ശക്തമായിത്തന്നെ പ്രതിഷേധിക്കുന്നുണ്ട്. ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈദാൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽനിന്ന് വിദ്യാർഥികൾ എത്തിയിരുന്നു. ഇത്തരത്തിൽ എത്തിയ വിദ്യാർഥികളെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *