രോഗീപരിചരണം മെച്ചപ്പെടുത്താൻ ഇന്ത്യയിലെ 48% ഡോക്ടർമാർ എഐ ഉപയോഗിക്കുന്നു

ന്യൂഡൽഹി :കൃത്രിമനിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോ മേഖലകളിലും വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. പഠനത്തിനും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കുമൊക്കെ എഐയുടെ സഹായം തേടുന്നത് സാധാരണമാണിന്ന്. ആരോഗ്യരംഗത്തും എഐ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോാഴിതാ ഇന്ത്യയിലെ ഡോക്ടർമാർ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടർമാരും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യൻ ഓഫ് ദി ഫ്യൂച്ചർ 2026-ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ആരോഗ്യമേഖലയിൽ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാൻ സജ്ജമായിട്ടില്ലാത്ത ഡോക്ടർമാരും നിരവധിയുണ്ടെന്ന് പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *