30 സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റുകൾ

തിരുവനന്തപുരം: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ‘സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്‌ലറ്റുകളുടെ നിർമ്മാണം 2025-26’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂളുകൾക്കുള്ള താക്കോൽ നൽകൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ സരിത നിർവഹിച്ചു. ജില്ലയിലെ 30 സർക്കാർ സ്കൂളുകളിലേക്ക് 3.60 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ മാലിന്യം കുറവും ഗുണനിലവാരം ഉറപ്പാക്കുന്നതും നിർമാണ ചെലവ് താരതമ്യേന കുറവായതും പരിപാലിക്കാൻ എളുപ്പമുള്ളതുമാണ് പ്രീ ഫാബ് ടോയ്ലറ്റ്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ബി. രാജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബി സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി. ആർ ശോഭന, കെ. എം. ഫെബിൻ, കെ.ജി. എൽദോ, കെ. അജീഷ്, കെ.വി ബേബി, റഫീക്ക പറോക്കോട്ട്, സ്മിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമൽ രാജ്, ഫിനാൻസ് ഓഫീസർ പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *