അമ്മയായ സന്തോഷം പങ്കുവെച്ച് നടി പദ്മപ്രിയ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കായ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് പദ്മപ്രിയ. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കിടുകയാണ് പദ്മപ്രിയ. കുഞ്ഞിനൊപ്പം ഒരു വർഷം പദ്മപ്രിയ പങ്കിട്ടു കഴിഞ്ഞു. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ​ഗ്രേറ്റ്ഫുൾ, ഔവ്വർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്.

കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭർത്താവിന്റെയും കൈക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞ് കയ്യുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്.റിമ കല്ലിങ്കൽ അടക്കം സിനിമാ രം​ഗ‍ത്ത് നിന്നും നിരവധി താരങ്ങൾ പത്മപ്രിയയുടെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജെന്റർ പോലും നടി റിവീൽ ചെയ്തിട്ടില്ല. ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ​ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ. 2014 ല്‍ ആയിരുന്നു പദ്മപ്രിയയുടെയും ജാസ്മിന്‍ ഷായുടെയും വിവാഹം. മുംബൈയില്‍ വച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്.

‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയ്ക്ക് ശേഷം തൊട്ടടുത്ത സിനിമ, മമ്മൂട്ടി – ബ്ലെസി കോംപിനേഷനിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കാഴ്ചയായിരുന്നു. കാഴ്ചയിലെ പദ്മപ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അമൃതം, രാജമാണിക്യം, വടക്കും നാഥന്‍, കറുത്ത പക്ഷികള്‍ എന്നിങ്ങനെ മികച്ച സിനിമകളും കഥാപാത്രങ്ങളും പദ്മപ്രിയയിലേക്ക് എത്തിയിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് നടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *