തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ന്യൂഡൽഹിയെ മുൾമുനയിലാക്കി കേന്ദ്ര സർക്കാരിനെ വിറപ്പിച്ച സിജെപിയെ കുറിച്ച് ഒന്നും പറയാതെയുള്ള ചെറിയാൻ ഫിലിപ്പിന്‍റെ പോസ്റ്റിനെതിരെ കമന്‍റിൽ വ്യാപക ട്രോളുകളും നിറയുന്നുണ്ട്.
രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്, സോഷ്യൽ മീഡിയയിൽ, ട്രോൾ മഴ
