മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ആഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 23ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ഏകദിനത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ബുംറ കളിച്ചിരുന്നില്ല. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതിങ്ങനെ… ”ഞങ്ങള്‍ അദ്ദേഹത്തിന്റെ പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് നിരീക്ഷിച്ചുവരികയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് ഇനിയും ഏകദേശം മൂന്ന് ആഴ്ചകളോളം സമയമുള്ളതിനാല്‍, അദ്ദേഹത്തിന് സുഖം പ്രാപിച്ച് ലങ്കന്‍ ടീമിനൊപ്പം ചേരാനും ധാരാളം സമയമുണ്ട്.” സംഭവവുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. എങ്കിലും, ആഗസ്റ്റ് നാലോടെ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിച്ചേരുമെന്നാണ് വിവരം.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസില്‍ ആശങ്ക
