മുംബൈ: തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. 2007 ൽ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു കാജൽ അഗർവാൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മഗധീര, ആര്യ 2, ജനത ഗാരേജ്, കണ്ണപ്പ, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസൽ, സത്യഭാമ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇടക്ക നായികയായി തിളങ്ങി നിന്ന ശേഷം താരം വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിനിടെ കാമാജൽ അഗർവാൾ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തന്റെ മകന് കടയിൽ നിന്നും വാങ്ങിക്കുന്ന പാക്കറ്റ് പാൽ നൽകാറില്ലെന്നാണ് കാജൽ പറയുന്നത്. ഇത്തരത്തിൽ പല സാധങ്ങളുടെയും ഉപയോഗം താൻ നിർത്തിയിട്ടുണ്ടെന്നും വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ആണ് തങ്ങൾ കഴിക്കുന്നതെന്നും കാജൽ കൂട്ടിച്ചേർത്തു. മാതൃത്വം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വലുതാണെന്നും അത് വലിയ ആത്മസംതൃപ്തി നൽകുന്നുണ്ടെന്നും കാജൽ അഗർവാൾ കൂട്ടിച്ചേർത്തു.
ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തി തുറന്നുപറഞ്ഞ് കാജൽ അഗർവാൾ
