സലാല: എസ്.ഐ.സി സലാലയും കെ.എം.സി.സിയും ചേർന്ന് നിര്യാതനായ പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയർ അനുസ്‌മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. മസ്ജിദ് റവാസിൽ നടന്ന പരിപാടിയിൽ അബ്‌ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. വി.പി അബ്‌ദുസലാം ഹാജി ഉദ്‌ഘാടനം ചെയ്തു. റഷീദ് കൽപറ്റ, നാസർ ലത്വീഫി, റയീസ് ശിവപുരം എന്നിവർ സംബന്ധിച്ചു. മത വിദ്യഭ്യാസ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പാണ്ഡിത്യവും വിനയവും ഒത്തു ചേർന്ന അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്‌ടമാണെന്നും സംസാരിച്ചവർ പറഞ്ഞു. മൊയ്‌തീൻകുട്ടി ഫൈസി നമസ്‌കാരത്തിന് നേത്യത്വം നൽകി.
പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്‌മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു
