റിയാദ്: 2026 ആദ്യ പകുതിയിൽ സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ലാഭം 14.77 കോടി റിയാലായി. സൗദി തദാവുൽ ഹോൾഡിങ കമ്പനിയാണ് ഓഹരി ഉടമകൾക്ക് ലഭിക്കുന്ന നെറ്റ് പ്രൊഫിറ്റ് 14.77 കോടി റിയാലായതായി അറിയിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 31.9% കുറവാണിത്. ആ കാലയളവിൽ 216.8 ദശലക്ഷം സൗദി റിയാലായിരുന്നു ലാഭം
ഓഹരി ഉടമകൾക്ക് ലഭിക്കുന്ന സമഗ്ര വരുമാനം 210.8 ദശലക്ഷം റിയാലിൽ നിന്ന് 143.1 ദശലക്ഷം റിയാലായി കുറഞ്ഞു. അതേസമയം ഒരു ഓഹരിയിൽ നിന്നുള്ള വരുമാനം 1.23 ദശലക്ഷം സൗദി റിയാലായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.81 സൗദി റിയാലായിരുന്നിത്.
