മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്; പ്രചാരണം ഇൻസ്റ്റഗ്രാം വഴി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്.

സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *