ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ അവസാന തിയ്യതി ഈ മാസം 31ന് അവസാനിക്കും. നിങ്ങള്‍ വിദേശത്തേക്ക് മാറിയതുകൊണ്ട് മാത്രം പാന്‍ ഡാറ്റാബേസില്‍ നിങ്ങളുടെ സ്റ്റാറ്റസ് ‘NRI’ ആകില്ല. പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. എന്നാല്‍ PAN നമ്പറില്‍ മാറ്റമുണ്ടാകില്ല. അത് ഏത് സമയത്തും ഒന്ന് തന്നെയായിരിക്കും.

പാനും ആധാറും ലിങ്ക് ചെയ്യാത്തവരുടെ PAN കാര്‍ഡുകള്‍ 2023 ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം പ്രവാസികള്‍ക്ക് പാന്‍-ആധാര്‍ ലിങ്കിംങ് നിര്‍ബന്ധമല്ല. അതേസമയം, ആദായ നികുതി വകുപ്പിന്റെ ഡാറ്റാബേസില്‍ നോണ്‍ റെസിഡന്റ് സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്താത്തത് മൂലം പല പ്രവാസികളുടെയും പാന്‍ കാര്‍ഡുകള്‍ ഇന്‍ഓപ്പറേറ്റീവ് ആയി മാറിയിട്ടുണ്ട്. മുന്‍പത്തെ മൂന്ന് അസസ്മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നോണ്‍ റെസിഡന്റായി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരുടെയോ അല്ലെങ്കില്‍ Jurisdictional Assessing ഓഫീസറെ വിവരമറിയിച്ചവരുടെയോ NRI സ്റ്റാറ്റസ് നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍പ്പെടാത്ത പ്രവാസികളോട് തങ്ങളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും Assessing ഓഫീസര്‍ക്ക് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാന്‍ ഇന്‍ഓപ്പറേറ്റീവ് ആയിട്ടുണ്ടെങ്കില്‍ Jurisdictional Assessing ഓഫീസറെ ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ‘NRI’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം ടാക്‌സ് പോര്‍ട്ടലിലെ Know Your AO സര്‍വീസ് വഴി Assessing ഓഫീസറെ കണ്ടെത്തണം. തുടര്‍ന്ന് പാന്‍ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, വിസ, വിദേശത്ത് താമസിച്ചതിന്റെ തെളിവ്, വിദേശ പൗരത്വ രേഖ, എന്നിവ സമര്‍പ്പിച്ച് അപേക്ഷ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *