മലപ്പുറം: മലപ്പുറം നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് മരിച്ച നാലു വയസ്സുകാരൻ.
Related Posts
കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ…
ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അസ്സാം അൽ ഹയ്യയാണ് ഇന്നലെ രാത്രി നടന്ന…
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം
ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല് സ്വദേശി…
