ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മാത്രമല്ല, ഇടുക്കി ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലും മണ്ണിടിഞ്ഞ് വീണു.
Related Posts
സംഗീത സംവിധായകന് എം ജി രാധാകൃഷ്ണന് ഓര്‍മ്മയായിട്ട് ഇന്നേക്ക് 16 വര്‍ഷം
സംഗീത സംവിധായകന് എം ജി രാധാകൃഷ്ണന് ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം തികഞ്ഞു. ലളിതസുന്ദരമായ എം ജി രാധാകൃഷ്ണന്റെ ഈണങ്ങള്‍…
നിതിന്റെ മരണം: ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ.സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ…
ആൽജോയുടെ സംസ്കാരം ഇന്ന്
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന്. മൂന്നു മണിക്കാണ് ചടങ്ങുകൾ. ആൽജോയുടെ…
