റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണത്തിന്റെ പേരിൽ 131 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്ത് സൗദി ആന്റി കറപ്ഷൻ അതോറിറ്റി(നസാഹ). കഴിഞ്ഞ ജൂലൈ മാസം അതോറിറ്റി നടത്തിയ 2,338 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി. ഇവർക്കെതിരെ കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നസാഹ ചുമത്തിയിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായി 430 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി-ഭവന നിർമാണ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
സൗദിയിൽ 131 സർക്കാർ ജീവനക്കാർ പിടിയിൽ
