സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ; ‘അമ്മ’യിൽ ഇടപെടില്ലെന്ന് മോഹൻലാൽ

കൊച്ചി: താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. സ്വന്തം അമ്മയെ കുറിച്ചേ ഇപ്പോൾ ആലോചിക്കാറുള്ളൂ. താരസംഘടനയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

സംഭാഷങ്ങൾക്കിടയിലെ നിശബ്ദതയാണ് അഭിനയിക്കാൻ കിട്ടുന്ന നിമിഷങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ചെയ്ത് ചെയ്ത് ശീലിക്കേണ്ട ഒന്നാണ് അഭിനയം എന്നാണ് ആദ്യ സിനിമ റിലീസിന് എത്തുമ്പോൾ മകൾ വിസ്മയയ്ക്കുള്ള നടന്റെ ടിപ്പ്. തുടക്കത്തിലെ ആദ്യ ഷോട്ടിലെ പരിഭ്രമവും അച്ഛനെ വിളിച്ചതുമൊക്കെ വിസ്മയ മോഹൻലാൽ തുറന്നുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *