കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി

തിരുവനന്തപുരം: പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെബി ഗണേഷ് കുമാർ ആരോപിച്ചു. പണി ഇതിനകം പൂർത്തീകരിച്ചിരിക്കുന്ന, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ട് മാത്രം ഉദ്ഘാടനം നടത്താൻ കഴിയാത്ത പല പദ്ധതികളും സ്വന്തം ക്രഡിറ്റിലാക്കാനുള്ള ഓട്ടത്തിലാണ് ചിലർ. അതിന് ചെറിയൊരു ഉദാഹരണമാണ് ഇതിനകം പണിപൂർത്തീകരിച്ച കൊച്ചിക്കടവ് പാലം സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും പൂർത്തീകരിക്കുമെന്ന് പറഞ്ഞു പത്രപ്രസ്താവന എല്ലാം കൊടുത്തിരിക്കുന്നത്. അതെല്ലാം പത്തനാപുരത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് കൊറോണ ഏതാ, നിപ്പ ഏതാ എന്നൊന്നും തിരിച്ചറിയാത്ത, ചൂടുണ്ടായാൽ കൊറോണ പോയിക്കൊള്ളും എന്ന് പറയുന്ന ഒരു മന്ത്രിയെയും കൊണ്ടുവന്നു ആശുപത്രിയിലെ സന്ദർശന നാടകമെന്ന് ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *