സപ്ലൈകോയുടെ വിൽപ്പനയിൽ 10 ശതമാനം വർധന: പ്രതിമാസ വിൽപ്പന 220 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്.

വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു. ഈ വിൽപ്പനവർധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വിൽപ്പനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.

Leave a Reply

Your email address will not be published. Required fields are marked *