വിശ്വനാഥ് ആൻഡ് സൺസ് പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ പ്രീ റിലീസ് ഇവൻ്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ ആണ് സൂര്യ എത്തുക. സൂര്യയ്ക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ഇന്ന് പുറത്ത് വിടും. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ, എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

Leave a Reply

Your email address will not be published. Required fields are marked *