പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് നാട്ടിലേതിന്റെ പലമടങ്ങ്‌

സൗദി : പ്രവാസികളുടെ ജീവിതത്തെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ചില വിഷയങ്ങൾ ഒരിക്കലും ഗൗരവമായ ഔദ്യോഗിക ചർച്ചകളിലേക്ക് എത്താറില്ല. അതിലൊന്നാണ് ഉയർന്ന പാസ്‌പോർട്ട് ഫീസ്. വിദേശത്തുനിന്ന് പാസ്‌പോർട്ട് പുതുക്കുമ്പോൾ നാട്ടിലേതിനേക്കാൾ പലമടങ്ങ് കൂടുതൽ അടിസ്ഥാന ഫീസ് നൽകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വർഷങ്ങൾക്കുമുമ്പേ ഉയരേണ്ടതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഗൾഫിലെ സംഘടനകളും പ്രവാസികളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ടെങ്കിലും, ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവമായ ഇടപെടൽ ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ, ഈ വിഷയത്തിൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗൗരവമായ നയചർച്ച നടന്നതായി കാണുന്നില്ല.

ഗൾഫിലെ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കും പാസ്‌പോർട്ട് ഒരു സാധാരണ രേഖയല്ല. തൊഴിലും താമസാവകാശവും യാത്രയും കുടുംബബന്ധങ്ങളും എല്ലാം അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. മാസം ചെറിയ ശമ്പളം കിട്ടുന്ന ഒരാൾക്ക് പാസ്പോർട്ട് പുതുക്കൽ വലിയ സാമ്പത്തിക ഭാരമാണ്. അതുകൊണ്ടുതന്നെ ഇതൊരു ഫീസ് പ്രശ്‌നം മാത്രമല്ല; ജീവിതത്തിനും ഉപജീവനത്തിനും ആവശ്യമായ ഒരു അടിസ്ഥാന രേഖ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *