2028 കോപ്പ അമേരിക്ക: മെസ്സിയുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്ന് എ.എഫ്.എ പ്രസിഡന്‍റ്

2028-ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തില്ലെന്ന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ (AFA) പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ദേശീയ ടീമിനൊപ്പം എപ്പോൾ കളിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താരം തന്നെയാണെന്ന് ക്ലോഡിയോ ടാപിയ വ്യക്തമാക്കി.

2026-ലെ ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി അർജന്റീനയെ വീണ്ടും ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് 39-കാരനായ മെസ്സിയായിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ദേശീയ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.”തീരുമാനമെടുക്കേണ്ടത് മെസ്സിയാണ്,” 2028 കോപ്പ അമേരിക്കയിൽ മെസ്സി കളിക്കുമോ എന്ന ചോദ്യത്തിന് ടി.വൈ.സി സ്പോർട്സിനോട് സംസാരിക്കവെ ടാപിയ പറഞ്ഞു.”മൈതാനത്ത് മെസ്സിയുടെ കളി കാണാൻ ഏറെ ഇഷ്ടമാണ്. താൻ കളിച്ച മറ്റ് ടൂർണമെന്റുകളിലേത് പോലെ ഈ ലോകകപ്പിലും അർജന്റീനയുടെ പ്രധാന കളിക്കാരൻ അദ്ദേഹം തന്നെയായിരുന്നു. 2022-ൽ, അദ്ദേഹം 2026 ലോകകപ്പ് കളിക്കുമോ എന്ന് നമുക്കറിയില്ലായിരുന്നു. ‘ഓരോ മത്സരമായി മുന്നോട്ട് പോകുന്നു’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ലോകകപ്പിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മൾ കണ്ടത്,” ടാപിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *