അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായി വിജയന്റെ പ്രതികരണം.

അതേസമയം അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിൽ തന്നെയാണ്. മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിലും അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ‘വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *