തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉമ്മൻ ചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖാണ് അവാർഡ് പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അർബൻ റൂഫ് ടോപ് ഫാർമർ വിഭാഗത്തിൽ അനിത എം കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തിൽ ഡോളി വർഗീസും പുരസ്കാരം നേടി. ഈ മൂന്ന് പുതിയ അവാർഡുകൾ ഉൾപ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ മുഖ്യമന്ത്രി വി. ഡി. സതീശൻ വിതരണം ചെയ്യും.
- സി. അച്യുതമേനോൻ സ്മാരക അവാർഡ് – കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമ പഞ്ചായത്തും പങ്കിട്ടു. സമ്മാനത്തുക: 5,00,000/- വീതം.
- വി.വി. രാഘവൻ സ്മാരക അവാർഡ് – കൃഷിഭവൻ കുറ്റൂർ, തിരുവല്ല, സമ്മാനത്തുക:5,00,000/-
- പദ്മശ്രീ കെ. വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ് – നെന്മേനി നെൽ ഉത്പാദക പാടശേഖര സമിതി, സമ്മാനത്തുക:3,00,000/-
- സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ – രാജ നാരായണൻ, തിരുവില്വാമല, സമ്മാനത്തുക:2,00,000/-
- കേര കേസരി – കെ. കെ. സേവ്യർ, സമ്മാനത്തുക: 2,00,000/-
- പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിള സംരക്ഷണം – ഗോട്ടിയാർകണ്ടി ഉന്നതി, അഗളി, സമ്മാനത്തുക: 2,00,000/-
- മികച്ച ജൈവ കർഷകൻ – ഷാജഹാൻ വി വൈ, കൊടുങ്ങല്ലൂർ, സമ്മാനത്തുക:2,00,000/-
- മികച്ച യുവകർഷകൻ – ഹാഷിഖ്. കെ, പൊഴുതന, സമ്മാനത്തുക: 1,00,000/-
- ഹരിത മിത്ര -രജീഷ് കെ, കീഴാറ്റൂർ, സമ്മാനത്തുക: 1,00,000/-
- ഹൈടെക് കർഷകൻ – പുഷ്പഹാസ്. പി, ചിതറ, സമ്മാനത്തുക: 1,00,000/-
- കർഷകജ്യോതി – കിഷോർ. വി, വയല, സമ്മാനത്തുക: 1,00,000/-
- മികച്ച തേനീച്ച കർഷകൻ- അനീഷ്. കെ. പി, വണ്ടൂർ, സമ്മാനത്തുക: 1,00,000/-
- കർഷകതിലകം – സാവിത്രി കെ., കാസർഗോഡ്, സമ്മാനത്തുക: 1,00,000/-
- ശ്രമശക്തി – സുനിലാൽ വി (ഇടവ), ശ്രീനോജ്. കെ. എസ് (കാട്ടിക്കുളം), സമ്മാനത്തുക: 50,000/- വീതം
