ബിജെപി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്, പതാക കൂട്ടിയിട്ട നിലയിൽ; നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിന് ശേഷം ബിജെപി ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിൽ കണ്ടെത്തിയത്.

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൻ തോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *