കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണം. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാലാം ക്ലാസ് വിദ്യാർഥി റിതു പാർവൺ, നാരായണി, ശശി, ചന്ദ്രി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാദാപുരം പുറമേരി വിലാതപുരം മലോൽ ഭാഗത്താണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. പ്രദേശത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും ഇടയ്ക്കിടെ പതിവാകുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Related Posts
സൈബർ ആക്രമണം നേരിടുന്നു; നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ
തിരുവനന്തപുരം: താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് എംഎൽഎ ഫാത്തിമ തെഹ്ലിയ. ആർക്കും എന്തും പറയാൻ കഴിയുന്ന…
ടിനി ടോമിനെതിരായ പരാതിയില്‍ അൻസിബയുടെ മൊഴിയെടുക്കും
കൊച്ചി: നടന് ടിനി ടോമിനെതിരായ പരാതിയില്‍ നടി അൻസിബയുടെ മൊഴിയെടുക്കാനൊരുങ്ങി കടവന്ത്ര പൊലീസ്. തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും…
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്.…
