അഭിഷേകിന്റെ കൈ പിടിച്ചുവലിച്ച് ആരാധിക

രാജസ്ഥാൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി ജയ്പുരിലെത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾക്കായി ഒരുക്കിയ സുരക്ഷയിൽ വീഴ്ച്ച. ഹൈദരാബാദ് ടീം ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെ ആരാധക സംഘത്തിലുണ്ടായിരുന്ന യുവതി അഭിഷേക് ശർമയുടെ കൈ പിടിച്ചുവലിച്ചു.

പെട്ടെന്നു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും കൈ എടുത്തുമാറ്റുകയും ചെയ്തു. ഇന്ത്യക്കായി ട്വന്റി 20 ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേകിനെ കാണാൻ ഒട്ടേറെപ്പേർ ടീം ഹോട്ടലിലെത്തിയിരുന്നു.താരങ്ങൾ നടന്നുപോകുന്നതിനിടെ പെട്ടെന്നാണ് യുവതി കൈയിൽ കയറി പിടിച്ചത്. യുവതി കൈ വിടാൻ കൂട്ടാക്കാതിരുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.

ജയ്പുരിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ ഹൈദരാബാദ് അഞ്ച് വിക്കറ്റിന് തോൽപിക്കുകയും ചെയ്തു. അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷന്റേയും അഭിഷേക്‌ ശർമയുടേയും പ്രകടനമാണ്‌ ഹൈദരാബാദിന് വിജയമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *