തിരുവനന്തപുരം: അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്. അതേസമയം, ഭൂരിപക്ഷ സമുദായ വോട്ടുകളിൽ സിപിഎമ്മിന് അനുകൂലമായ നിലപാട് തുടരുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നിഷേധ വോട്ടുകൾ സിപിഎം കണക്കുകൂട്ടുന്നില്ല. 12ശതമാനത്തിലേക്ക് ബിജെപി വോട്ടുകൾ വർധിച്ചത് അനുകൂലമാവുമെന്നുമാണ് പാർട്ടിയുടെ പ്രതീക്ഷ. വടക്കൻ കേരളത്തിൽ ശക്തമായ മത്സരം നടക്കുമെങ്കിലും ജയിച്ചു കേറാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. അതേസമയം ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ പിണറായി വിജയൻ ആണെന്നുമുള്ള ഫലങ്ങളിലാണ് സിപിഎം പ്രതീക്ഷ. സുരക്ഷിത സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലും നേതാക്കൾ ആവർത്തിക്കുന്നത്.
CPMന് വമ്പൻ തിരിച്ചടി
