‘ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം വരുമെന്നാണ് പ്രതീക്ഷ’; സി പി ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരവുമെന്ന ചർച്ചയിൽ പ്രതികരിച്ച് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. ഹൈക്കമാൻഡ് എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ഒരു തീരുമാനം എടുക്കും എന്ന് സി പി ജോൺ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനിക്കുന്നത് എന്താണോ അത് ഞങ്ങളും പിന്തുണക്കും. കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി.
കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി.

Leave a Reply

Your email address will not be published. Required fields are marked *