ഡൽഹി : പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ആഹാരരീതിയും ഹോർമോൺ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്നവരുണ്ട്. ഇപ്പോഴിതാ പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്ന് ഈ അവസ്ഥ അറിയപ്പെടണമെന്ന് പറയുകയാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം 8 ൽ 1 സ്ത്രീകളെ ബാധിക്കുന്നു വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് കണ്ടാണ് പേരുമാറ്റത്തിനുള്ള നിർദേശം.
ആർത്തവ വേദന നിസ്സാരമാക്കരുത്
