സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ചു

പത്തനംതിട്ട: തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ ക്യാബിനിൽ ഡ്രൈവർ സന്ദീപ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് അദ്ദേഹത്തെ പുറത്തെടുക്കാനായത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സന്ദീപ് മരിച്ചിരുന്നു. പരിക്കേറ്റ ഒൻപതുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *