BJP യെ കടത്തിവെട്ടിയ പാർട്ടി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിലെ ഫോളോവർമാരെ കടത്തിവെട്ടി കോക്രോച്ച് ജനതാ പാർട്ടി. ദിവസങ്ങൾക്കുള്ളിൽ വൻ ജനപ്രീതി നേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചതായാണ് ഇപ്പോൾ വരുന്ന വാർത്തകൾ. രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ കോക്രോച്ച് ജനതാ പാർട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 1.35 കോടി ഫോളോവേഴ്സ് ഉണ്ട്. ബിജെപിക്ക് 88 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. വ്യാഴാഴ്ച രാവിലെ ബിജെപിയെ പരിഹസിച്ച് സിജെപി ഇട്ട പോസ്റ്റിൽ, ഫോളോവർമാരുടെ എണ്ണത്തിൽ ബിജെപിയെ മറികടക്കാൻ തങ്ങൾക്ക് നാല് ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ എന്ന് കുറിച്ചിരുന്നു. ‘‘ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്നവർ പറഞ്ഞു’’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *