നടി അൻസിബയുടെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത്. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. അൻസിബയുടെ രാജി തിരക്കുകൾ കാരണമെന്നാണ് അറിയിച്ചതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അൻസിബ തനിക്ക് സഹോദരിയെ പോലെയാണ്.
പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. ഇപ്പോൾ നടക്കുന്നത് പരദൂഷണമാണ്. മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിയുന്നത്. തീരുമാനം എടുക്കേണ്ടത് അമ്മയാണെന്നും ടിനി ടോം പറഞ്ഞു.
നടി അൻസിബയുടെ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നുള്ള രാജിക്ക് പിന്നാലെയുള്ള തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. രാജിക്ക് കാരണം ടിനി ടോം ആണെന്നും തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് അയാൾ പ്രചരിപ്പിച്ചുവെന്നും ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് അൻസിബ പറഞ്ഞിരുന്നത്.
